ആ സുരേഷ്ഗോപിച്ചിത്രം ചെയ്യാന്‍ ഷാജികൈലാസിന് മമ്മൂട്ടിയുടെ ഒരു സിനിമ 35 തവണ കാണേണ്ടിവന്നു!

Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (14:55 IST)
ചില സിനിമകള്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുന്ന ചില സിനിമകള്‍ ഉണ്ടാവും. ആവേശം തരുന്ന സിനിമകള്‍ ഉണ്ടാവും. എപ്പോള്‍ കണ്ടാലും ത്രില്ലടിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവും.

ഷാജി കൈലാസ് ആദ്യമായി ഒരു പൊലീസ് സ്റ്റോറി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന് ഒരു റഫറന്‍സ് ഉണ്ടായിരുന്നു. ഐ വി ശശി - ടി ദാമോദരന്‍ - മമ്മൂട്ടി ടീമിന്‍റെ ആവനാഴി. ‘കമ്മീഷണര്‍’ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് 35 തവണയാണ് ഷാജി കൈലാസും രണ്‍ജി പണിക്കരും ആവനാഴി കണ്ടത്.

ഓരോ തവണ കണ്ടപ്പോഴും ആവേശവും പ്രചോദനവും കൂടിവന്നു. പൊലീസ് നായകന്‍ എങ്ങനെയായിരിക്കണം, കഥയിലെ സംഘര്‍ഷങ്ങള്‍ എങ്ങനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാന്‍ ഷാജിക്കും രണ്‍ജിക്കും വഴികാട്ടിയായി മുന്നില്‍ നിന്നത് ആവനാഴി എന്ന സിനിമയായിരുന്നു.

‘കമ്മീഷണര്‍’ വലിയ ഹിറ്റായി. സുരേഷ്ഗോപി പിന്നീട് എത്രയോ പൊലീസ് കഥാപാത്രങ്ങളില്‍ ജ്വലിച്ചു. പക്ഷേ കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ എന്നും വേറിട്ടുനില്‍ക്കും. അതിന് കാരണം, അതിന്‍റെ റഫറന്‍സ് ആവനാഴി എന്ന ഉശിരന്‍ മമ്മൂട്ടിച്ചിത്രമാണ് എന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :