‘വിനയ് പ്രാർത്ഥിക്കാറുണ്ടോ? ഇതും അതുപോലെ തന്നെ’ ; മമ്മൂക്കയുടെ മറുപടി തന്റെ കണ്ണ് തുറപ്പിച്ചുവെന്ന് വിനയ് ഫോർട്ട്

മമ്മൂക്ക എന്ന മാതൃക, അദ്ദേഹമാണെന്റെ റോൾ മോഡൽ

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (15:57 IST)
മലയാള സിനിമയിൽ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ഥാനം മുൻ‌നിരയിലാണ്. ഒട്ടുമിക്ക യുവതാരങ്ങളും ഇക്കാര്യത്തിൽ മമ്മൂട്ടിയെ ആണ് മാതൃകയാക്കുന്നത്. യുവതാരം വിനയ് ഫോർട്ടിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഫിറ്റ്നസിന്റെ കാര്യത്തിൽ മമ്മൂക്കയാണ് തന്റെ റോൾ മോഡലെന്ന് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറയുന്നു.

ആരോഗ്യം പരിപാലിക്കുന്നതിന്റെ കാര്യത്തിൽ അത്രയധികം അച്ചടക്കവും കഠിനാധ്വാനിയുമായ ഒരു താരത്തെ ഇന്ത്യൻ സിനിമയിൽ തന്നെ വേറെ കാണാൻ കഴിയില്ലെന്നാണ് വിനയ് പറയുന്നത്. മംഗ്ലീഷ് എന്ന സിനിമയിലെ ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്താണ് വിനയ് ഇങ്ങനെ പ്രതികരിച്ചത്.

മംഗ്ലീഷിൽ മമ്മൂട്ടിക്കൊപ്പം വിനയ് ഫോർട്ടും അഭിനയിച്ചിരുന്നു. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് മമ്മുക്ക വർക്കൗട്ട് ചെയ്യുമെന്ന് കേട്ടപ്പോൾ ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് തന്റെ കണ്ണ് തുറപ്പിച്ചത്. വിനയ് പ്രാർഥിക്കാറുണ്ടോയെന്ന് ചോദിച്ചു. എന്നാൽ ഫിറ്റ്നസും പ്രാർഥന പോലെയാണ്. ഒരിക്കലും ഒഴിവാക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി ഫിറ്റ്നസിലും ഡയറ്റിലുമുള്ള മമ്മുക്കയുടെ നിഷ്ഠ എല്ലാ നടന്മാർക്കും മാതൃകയാണെന്ന് വിനയ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :