മാസ് ആക്ഷൻ മൂവിയുമായി മമ്മൂട്ടി, നായിക മീന; ചിത്രീകരണം ഉടൻ

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (12:22 IST)
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഷൈലോക്കി'ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. എം പത്മകുമാര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം' പൂര്‍ത്തിയാക്കിയ ശേഷം ബ്രേക്ക് എടുത്തിരിക്കുകയാണ് മമ്മൂട്ടി. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കും.

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. മാന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഒരു നാട്ടിലെ ജനം മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം മീന മമ്മൂട്ടിയുടെ നായികയാവുന്ന കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ ഉണ്ട്. നവാഗതരായ അനീഷ് അഹമ്മദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :