മെഗാദിനം, മെഗാസ്റ്റാർ തരംഗം; ആ റെക്കോർഡും സ്വന്തം പേരിലാക്കി മമ്മൂട്ടി ആരാധകർ !

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:21 IST)
ട്വിറ്ററിൽ താരങ്ങളുടെ ആരാധകർ തമ്മിലുള്ള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരുടെ ആരാധകർ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 48 വര്‍ഷങ്ങള്‍ എന്ന് പേരില്‍ ആരാധകര്‍ ഉണ്ടാക്കിയ ഹാഷ്ടാഗും വൈറലായി മാറിയിരുന്നു.

ട്വിറ്ററിലെ മറ്റെല്ലാ ഹാഷ്ടാഗ് റെക്കോർഡുകളേയും മറികടന്നാണ് ഇത് മുന്നിലെത്തിയിരിക്കുന്നത്. 13.33 മണിക്കൂര്‍ കൊണ്ട് ഒരു മില്യണിലധികം ട്വീറ്റുകള്‍ നേടിയാണ് #48yearsofmammoottysm എന്ന ഹാഷ്ടാഗ് പുതിയ റെക്കോര്‍ഡിട്ടിരിക്കുന്നത്. മോളിവുഡില്‍ ഏറ്റവും വേഗത്തില്‍ 1 മില്യണ്‍ ട്വീറ്റുകള്‍ നേടുന്ന ആദ്യ ഹാഷ്ടാഗെന്ന റെക്കോര്‍ഡും മമ്മൂട്ടി ആരാധകര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ആരാധകര്‍ അടുത്തിടെ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ആരാധകര്‍ മുന്നേറുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസിങ്ങിന്റെ ഭാഗമായി #IttymaaniFunRideIn1Month എന്ന പേരിലുളള ഹാഷ്ടാഗ് 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകൾ നേടിയിരുന്നു. ഒരു മില്യണ്‍ ട്വീറ്റുകളിലേക്ക് എത്തുന്ന ആദ്യ ഹാഷ്ടാഗ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 24 മണിക്കൂര്‍ കൊണ്ട് 1.2 മില്യണിലധികം ട്വീറ്റുകളാണ് ഇട്ടിമാണി ഹാഷ്ടാഗിന് ലഭിച്ചത്. ഇതിനെയാണ് മമ്മൂട്ടി ആരാധകർ പിന്നിലാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :