അങ്ങനെ ചെയ്യുമ്പോൾ ചമ്മൽ തോന്നാറുണ്ടോ ? ടൊവിനൊയുടെ മറുപടി ഇങ്ങനെ !

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (16:30 IST)
മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ചെയ്യുന്നത് ടൊവിനോ തോമസായിരിക്കും. ഒന്നിനു പുറകെ ഒന്നായി ടൊവിനോ ചിത്രങ്ങൾ തീയറ്ററുകളിൽ എത്തുന്നുണ്ട്. സിനിമകളെല്ലാം മികച്ച വിജയവും സ്വന്തമാക്കുന്നു. ഇങ്ങനെ പിറകെ പിറകെ സിനിമ വരുമ്പോൾ സിനിമ കാണണം എന്ന് ആളുകളോട് പറയാൻ ചമ്മൽ തോന്നാറുണ്ടൊ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

നല്ല പണിയെടുത്തിട്ടാണ് പടം ഇറക്കുന്നത് അല്ലാതെ ഓസിനല്ല എന്നായിരുന്നു ടൊവിനോയുടെ ത്മാശ കലർന്ന മറുപടി. എല്ലാ സിനിമയിലും രാപ്പകൽ ഇല്ലാത്തെ നന്നായി പണിയെടുക്കുന്നുണ്ട് അതുകൊണ്ട് സിനിമ കാണണം എന്ന് ആളുകളോട് പറയാൻ ഒരു ചമ്മലും ഇല്ല എന്ന് ടൊവിനോ പറഞ്ഞു.

കൽക്കി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമയി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമയിലെ റൊമാന്റിക് ഗാന രംഗങ്ങളിൽ അഭിനയിക്കുമ്പോൾ എന്തൊക്കെയാണ് പരസ്‌പരം സംസാരിക്കാറുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. ഇന്നുച്ചക്ക് ചിക്കനാണോ, എപ്പോഴണോ കട്ട് പറയുക എന്നൊക്കെയാണ് സംസാരിക്കുക എന്ന താരത്തിന്റെ മറുപടി ചിരി പടർത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :