മമ്മൂട്ടിയുടെ 'ഭ്രമയുഗം' വീണോ?കളക്ഷന്‍ റിപ്പോര്‍ട്ട്

Bramayugam, Mammootty, Bramayugam Review, Mammootty Film Bramayugam, Cinema News
Bramayugam
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (15:13 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം നാലാം ദിനം പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള കളക്ഷന്‍ 22 കോടി രൂപ നേടി.

ഫെബ്രുവരി 19, നാലാം ദിവസമായ ഞായറാഴ്ച, 'ഭ്രമയുഗം' ഇന്ത്യയില്‍ നിന്ന് 3.90 കോടി രൂപ നേടി.നാലാം ദിനം കഴിയുമ്പോള്‍ ഇന്ത്യയില്‍ മൊത്തം കളക്ഷന്‍ 12.8 കോടി രൂപ നേടി.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :