ബോക്സ് ഓഫീസില്‍ തരംഗമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും' ! കളക്ഷന്‍ റിപ്പോര്‍ട്ട്

Anweshippin Kandethum
Anweshippin Kandethum
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (15:09 IST)
ടൊവിനോ തോമസിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ബോക്സ് ഓഫീസില്‍ തരംഗമായി മാറി.

റിലീസായി ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 6.05 കോടിയിലധികം കളക്ഷന്‍ നേടി.
ഏഴാം ദിവസം,ഏകദേശം 35 ലക്ഷം രൂപ ചിത്രം നേടി.ഏഴ് ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷന്‍ 11.00 കോടി നേടി.
വിദേശത്ത് നിന്ന് 3.40 കോടി രൂപ കളക്ഷന്‍ നേടി.ഇതേ കാലയളവിലെ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 7.60 കോടി രൂപയിലെത്തി.

2024 ഫെബ്രുവരി 15 വ്യാഴാഴ്ച ചിത്രം 18.43% മലയാളം ഒക്യുപന്‍സി നേടി.ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച അഭിപ്രായം ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടും എന്നത് ഉറപ്പാണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനും സിനിമയ്ക്കായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :