കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (13:09 IST)
ദിലീഷ് പോത്തന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ പിറന്നാള്‍ ആശംസ.' മലയാള സിനിമയിലേക്കുള്ള എന്‍ട്രി പാസ്സ് തന്ന മനുഷ്യന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍',-എന്നാണ് ദിലീഷ് പോത്തന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദേവദത്ത് ഷാജി എഴുതിയത്.
ദേവദത്ത് ഷാജി എട്ടോളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് സിനിമയിലേക്ക് എത്താനുള്ള വഴി തേടി നില്‍ക്കുന്ന സമയം.അതില്‍ എട്ടാമതായി ചെയ്ത ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ദിലീഷ് പോത്തന്‍ ദേവദത്തിനെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദിലീഷ് പോത്തന്റെ സഹായത്തോടെയാണ് ദേവദത്ത് ഷാജി സിനിമയിലെത്തുന്നത്. 2019 ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് കഥാതിരക്കഥ സംഭാഷണം ഒരുക്കിയത് ദേവദത്താണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.