താനിപ്പോള്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്ന് നാസറുദ്ദീന്‍ ഷാ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (12:15 IST)
താനിപ്പോള്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്ന് നാസറുദ്ദീന്‍ ഷാ. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഒരേ തരത്തിലുള്ള സിനിമകളാണ് ഉണ്ടാകുന്നത്. പണം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ലാതെ നല്ല സിനിമകള്‍ ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി വരുന്ന ആളുകളിലാണ് ഇനി തന്റെ പ്രതീക്ഷയെന്നും നടന്‍ വ്യക്തമാക്കി.

താന്‍ മാത്രമല്ല പ്രേക്ഷകരും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡ് മാറണമെങ്കില്‍ സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയല്ലാത്ത, സിനിമയെ ഗൗരവമായി കാണുന്ന ആളുകള്‍ മുന്നോട്ട് വരണം. ഇപ്പോള്‍ വളരെ വൈകിയെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :