1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty - Nayanthara - B Unnikrishnan New Movie

മമ്മൂട്ടിയുടെ നായിക നയന്‍താര, ബി.ഉണ്ണികൃഷ്ണന്റേത് ബിഗ് ബജറ്റ് ചിത്രം; ഒപ്പം ഇന്ദ്രജിത്തും ബിജു മേനോനും !

Mammootty - Nayanthara - B Unnikrishnan New Movie മമ്മൂട്ടിയുടെ നായിക നയന്‍താര
ബി.ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പത്തിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഒരുങ്ങുന്നത്. 
 
25 കോടിയോളം ചെലവഴിച്ച് ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടി കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. 
 
നയന്‍താരയാണ് മമ്മൂട്ടിയുടെ നായിക വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ബിജു മേനോന്‍, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 
മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. 
 
അടുത്ത ലേഖനം
'ഏറ്റവും മോശം സിനിമ!കേശു അണ്ണനും,നെയ്യാറ്റിന്‍കര ഗോപേട്ടനും എല്ലാം ഫാര്‍ ഫാര്‍ ബെറ്റര്‍';മഞ്ജു ചേച്ചി.. റിവ്യൂമായി സീരിയല്‍ നടി അശ്വതി