അനുബന്ധ വാര്‍ത്തകള്‍
- 'മേപ്പടിയാന്' സംവിധായകന് ഭക്ഷണം വിളമ്പി മമ്മൂട്ടി,വലുപ്പച്ചെറുപ്പമില്ലാതെ കരുതലിന്റെ വടവൃക്ഷമായി നില്ക്കുന്ന മഹാനടന്
- മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?
- അടുപ്പിച്ച് സിനിമകള്‍ പൊട്ടിയ ആളുടെ സിനിമയില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി; എന്നാല്‍ മോഹന്‍ലാല്‍ മതിയെന്ന് സംവിധായകന്, മലയാളത്തില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍ പിറന്നു !
- രണ്ടായിരത്തിനു ശേഷം വമ്പന്‍ പരാജയമായ മോഹന്‍ലാല്‍ ചിത്രങ്ങള്‍
- സാമ്പത്തിക പ്രതിസന്ധി; തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് തുക ലഭിക്കണമെന്നും നാല് ഷോകള്‍ വച്ച് രണ്ടാഴ്ച കളിക്കണമെന്നും 'ആറാട്ട്' സംവിധായകന്
ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു; സൂപ്പര്‍ഹിറ്റായത് ഒരു സിനിമ !
മലയാള സിനിമയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ബോക്‌സ്ഓഫീസ് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1993 സെപ്റ്റംബര്‍ 16 ന് നടന്ന പോരാട്ടം അത്തരത്തില്‍ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്തു. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സൈന്യവും പ്രിയദര്‍ശന്‍ ചിത്രം മിന്നാരവും ആയിരുന്നു അത്. സൈന്യത്തില്‍ മമ്മൂട്ടിയും മിന്നാരത്തില്‍ മോഹന്‍ലാലും ആണ് നായകന്‍മാര്‍. രണ്ട് സിനിമയ്ക്കും വലിയ ഹൈപ്പുണ്ടായിരുന്നു. എ ക്ലാസ് തിയറ്ററുകളില്‍ മിന്നാരം മികച്ച വിജയമായി. എങ്കിലും കിലുക്കം പോലെ വമ്പന്‍ ഹിറ്റായില്ല. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ മിന്നാരത്തിനു സാധിച്ചു. സൈന്യത്തിന് തിയറ്ററുകളില്‍ ലോങ് റണ്‍ കിട്ടിയെങ്കിലും സാമ്പത്തികമായി വലിയ ലാഭം കൊയ്യാന്‍ സാധിച്ചില്ല. വായുസേനയുമായി ബന്ധപ്പെട്ട സിനിമയായതിനാല്‍ ചെലവ് കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നു.