സാമ്പത്തിക പ്രതിസന്ധി; തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് തുക ലഭിക്കണമെന്നും നാല് ഷോകള്‍ വച്ച് രണ്ടാഴ്ച കളിക്കണമെന്നും 'ആറാട്ട്' സംവിധായകന്‍

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (10:00 IST)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്ററുകള്‍ക്ക് മുന്‍പില്‍ നിബന്ധനകള്‍ വെച്ച് ആറാട്ട് സിനിമയുടെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ക്ക് ഉണ്ണികൃഷ്ണന്‍ കത്തയച്ചു. തിയറ്റര്‍ വ്യവസായത്തോട് അങ്ങേയറ്റം കൂറും പ്രതിബദ്ധതയും താന്‍ പുലര്‍ത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് കോവിഡ് പ്രതിസന്ധിക്കിടയിലും ഒ.ടി.ടി. റിലീസിന് ശ്രമിക്കാതിരുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നല്ലൊരു തുക എല്ലാ തിയറ്ററുകളില്‍ നിന്നും അഡ്വാന്‍സ് ആയി തന്നു സഹായിക്കണമെന്നും കൂടാതെ ആറാട്ട് ദിവസവും നാല് ഷോകള്‍ വെച്ച് രണ്ട് ആഴ്ച ഹോള്‍ഡോവര്‍ നോക്കാതെ കളിക്കാനുള്ള നിര്‍ദേശം എല്ലാ അംഗങ്ങള്‍ക്കും കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞിരിക്കുന്നു.

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് ഫെബ്രുവരി 18 നാണ് റിലീസ് ചെയ്യുക.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :