അടുപ്പിച്ച് സിനിമകള്‍ പൊട്ടിയ ആളുടെ സിനിമയില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി; എന്നാല്‍ മോഹന്‍ലാല്‍ മതിയെന്ന് സംവിധായകന്‍, മലയാളത്തില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍ പിറന്നു !

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (11:35 IST)

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയതില്‍ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. 1986 ജൂലൈ 17 നാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറക്കുന്നത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് തമ്പി കണ്ണന്താനം ഈ ചിത്രം സംവിധാനം ചെയ്ത്. 1981ല്‍ 'താവളം', 1982ല്‍ നസീര്‍, മധു, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച 'പാസ്‌പോര്‍ട്ട്', 1985ല്‍ മമ്മൂട്ടി നായകനായ 'ആ നേരം അല്‍പദൂരം' എന്നീ ചിത്രങ്ങളാണ് ഇതിനു മുന്‍പ് തമ്പി സംവിധാനം ചെയ്തത്. ഇവയൊന്നും വിജയമായിരുന്നില്ല.

ഡെന്നീസ് ജോസഫ് എഴുതികൊടുത്ത രാജാവിന്റെ മകനില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന തമ്പി കണ്ണന്താനത്തിനു പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്യട്ടെ എന്നായി മമ്മൂട്ടി. ഡെന്നീസ് ജോസഫ് അതിനു തയ്യാറായില്ല. ഒടുവില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ നായകനായി. അങ്ങനെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറന്നു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :