1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Mohanlal Combo for Netflix Anthology

രചന എംടി, മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍മാര്‍; വമ്പന്‍ ട്രീറ്റ് വരുന്നു

Mammootty
എം.ടി.വാസുദേവന്‍ നായരുടെ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയില്‍ സ്വപ്‌ന പ്രൊജക്ടുകള്‍ നടക്കുമെന്ന് സൂചന. എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാമപ്രസാദ്, ജയരാജ് തുടങ്ങിയ പ്രഗത്ഭരാണ്. എംടിയുടെ ആന്തോളജിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. 
 
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുക. എംടിയുടെ തിരക്കഥയില്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയുടെ റീമേക്ക് ആണ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒറിജിനലില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ റീമേക്കില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും. ആന്തോളജിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. 
 
അടുത്ത ലേഖനം
പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രം 'തീര്‍പ്പ്' ഒ.ടി.ടി റിലീസിന് ?