അനുബന്ധ വാര്‍ത്തകള്‍
- Ozler: 2024ലെ ആദ്യ ഹിറ്റ്, ഓസ്ലർ എന്ന് ഒടിടിയിലെത്തും?
- വീഴാതെ 'ഭ്രമയുഗം',കളക്ഷന്‍ റിപ്പോര്‍ട്ട്
- അതിവേഗം 50 കോടി സ്വന്തമാക്കിയ മലയാള സിനിമകള്‍, മുന്നില്‍ മോഹന്‍ലാല്‍ തൊട്ടു പിറകെ ദുല്‍ഖറും മമ്മൂട്ടിയും, ലിസ്റ്റില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്സും
- 2024 ലും കിംഗ് മോഹൻലാൽ തന്നെ! മമ്മൂട്ടി നാലാമത്, മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രങ്ങൾ
- കൊല്ലത്ത് മുകേഷിന്റെ പ്രചരണത്തിനായി മമ്മൂട്ടി അടക്കമുള്ള സിനിമാതാരങ്ങള്‍ എത്തും
Mammootty: 'എന്റെ മുന്നില്‍ നീ കൂളിങ് ഗ്ലാസ് വയ്ക്കാറായോ? ഇടി കിട്ടും'; ചിരിപ്പിച്ച് മമ്മൂട്ടി, വീഡിയോ വൈറല്‍
യുവാവിനോട് ചിരിച്ചുകൊണ്ട് കൂളിങ് ഗ്ലാസ് ഊരാന്‍ മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്
Mammootty Video
Mammootty: സഹപ്രവര്‍ത്തകരുമായി വളരെ ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ഓരോ സിനിമയിലേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിശേഷങ്ങള്‍ പോലും മലയാളത്തിന്റെ മെഗാസ്റ്റാര്‍ തിരക്കാറുണ്ട്. സഹപ്രവര്‍ത്തകരോട് കളിച്ചും ചിരിച്ചും സമയം പങ്കിടുന്ന മമ്മൂട്ടിയെ പല സെറ്റുകളിലും കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ എന്നീ സിനിമകളുടെ വിജയാഘോഷ പരിപാടിക്കിടെയാണ് സഹപ്രവര്‍ത്തകനോട് രസകരമായ രീതിയില്‍ മമ്മൂട്ടി ഇടപെട്ടത്.
രണ്ട് സിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സക്സസ് മീറ്റില്‍ പങ്കെടുത്തിരുന്നു. എല്ലാവര്ക്കും മമ്മൂട്ടി മൊമന്റോ നല്കി ആദരിക്കുകയും ചെയ്തു. ഇതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂളിങ് ഗ്ലാസ് ധരിച്ച് മമ്മൂട്ടിയുടെ കൈയില്‍ നിന്ന് മൊമന്റോ വാങ്ങാന്‍ എത്തി. പിന്നീട് സംഭവിച്ച കാര്യങ്ങളാണ് വീഡിയോയില്‍ !
യുവാവിനോട് ചിരിച്ചുകൊണ്ട് കൂളിങ് ഗ്ലാസ് ഊരാന്‍ മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. ഇടി വേണോ എന്ന് താരം ആംഗ്യം കാണിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടാമത്തെ മൊമന്റോ നല്കുന്ന സമയത്ത് ഇതേ യുവാവിനോട് കൂളിങ് ഗ്ലാസ് വയ്ക്കാനും മമ്മൂട്ടി ആവശ്യപ്പെടുന്നുണ്ട്. സന്തോഷത്തില്‍ ചിരിച്ചുകൊണ്ടാണ് അണിയറ പ്രവര്ത്തകന് തന്റെ പ്രിയതാരം പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.Ikka pic.twitter.com/kJuaN5XFxp
— AB George (@AbGeorge_) February 29, 2024