1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Asif Ali Rekhachithram

ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും നിരാശരാകില്ല; രേഖാചിത്രത്തെ കുറിച്ച് ആസിഫ് അലി

ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശര്‍ ആവില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായി ആസിഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Asif Ali and Mammootty
Asif Ali and Mammootty

ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ദ് പ്രീസ്റ്റിനു ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഒരു മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഈ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുണ്ടോ എന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണിയറപ്രവര്‍ത്തകരെ തേടിയെത്തുന്നത്. ഒടുവില്‍ ഇതാ നടന്‍ ആസിഫ് അലി തന്നെ അതിനു കൃത്യമായ മറുപടി നല്‍കിയിരിക്കുന്നു. 
 
ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശര്‍ ആവില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായി ആസിഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ സമ്മതവും അനുഗ്രഹവും അദ്ദേഹം തന്ന ധൈര്യവും ഈ സിനിമയോടു അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ രേഖാചിത്രം സാധ്യമാകില്ലായിരുന്നെന്നും ആസിഫ് പറയുന്നു. 
 
ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ: ഈ സിനിമയില്‍ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ഒരു നടന്‍ എന്ന നിലയില്‍ തല്‍ക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ ആരും തന്നെ നിരാശര്‍ ആവില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു.
 
നിങ്ങളെ കാത്ത് ഒരു കുഞ്ഞു സര്‍പ്രൈസ് ഈ സിനിമയില്‍ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നില്‍ക്കുന്ന ഈ രാത്രിയില്‍, നിങ്ങളെല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. 
 
ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെന്‍സ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞാല്‍ തീരുന്നതല്ല, എന്നാലും മമ്മൂക്ക - എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.
About Writer
രേണുക വേണു
അടുത്ത ലേഖനം
Rekhachithram Movie Review: 'രഹസ്യങ്ങളുടെ ചുരുളഴിഞ്ഞോ?'; 'രേഖാചിത്രം' റിവ്യു