1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kasaba director against Geethu Mohandas

'സേ ഇറ്റ് എന്ന് പറഞ്ഞ് പാർവതിയെ ഗിയറുകേറ്റിവിട്ട പുള്ളി സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി': ഗീതു മോഹന്‍ദാസിനെതിരെ കസബ സംവിധായകന്‍

നിതിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.

Kasaba director against Geethu Mohandas
ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍‌ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്. നിതിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.
 
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി.. ??? - എന്ന് നിതിൻ രണ്‍ജി.
 
ഇന്ന് പുറത്തിറങ്ങിയ ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം. സ്ത്രീകളെ പ്രദർശന വസ്തുവാക്കി ആണത്തം ആഘോഷിക്കുന്ന രീതിയിലാണ് സീൻ ഷൂട്ട്  ചെയ്തതെന്ന വിമർശനവും ഉയരുന്നുണ്ട്. 
 
അടുത്ത ലേഖനം
' Say it, Say it !!' എന്നുപറഞ്ഞ് ഗിയറുകേറ്റി വിട്ട പുള്ളി; 'ടോക്‌സിക്' സ്‌നീക് പീക്കിനു പിന്നാലെ ഗീതുവിനെ ഉന്നമിട്ട് നിതിന്‍ രഞ്ജി പണിക്കര്‍