അനുബന്ധ വാര്‍ത്തകള്‍
- 2019 മമ്മൂട്ടിയുടെ വർഷം! അമുദവന്റെയോ രാജയുടെയോ അംശം തെല്ലുമില്ല - ഇത് മമ്മൂട്ടിയാണ് ഇയാൾ ഇങ്ങനെയാണ് !
- ഇത് കിടുക്കും, ലോക സിനിമയ്ക്ക് മുന്നിലേക്ക് മമ്മൂട്ടിയുടെ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- ‘ഫക്ക് യു പറഞ്ഞ ഫഹദിനോട് ‘ഇനി മുതല്‍ അത് സാധ്യമല്ലെ’ന്ന് പറഞ്ഞ സീൻ’ - ജീവിതത്തിൽ പിന്തുടർന്ന സംഭാഷണത്തെ കുറിച്ച് റിമ കല്ലിങ്കൽ
- ചിപ്സ് കഴിക്കില്ല, മധുരം കഴിക്കില്ല; ഒരു സ്പൂണ്‍ ചോറും എണ്ണയില്ലാത്ത ചപ്പാത്തിയും - മമ്മൂട്ടിയുടെ ആഹാരരീതികള്‍ !
- ‘മഹാ വിസ്മയത്തിന്റെ മാമാങ്ക കാലം, അത്ര എളുപ്പമല്ല മാമാങ്കം പോലൊരു സിനിമ’ - ഈ കാത്തിരിപ്പ് വെറുതേയാകില്ല !
ആദ്യ ചിത്രത്തില്‍ അജയ് ദേവ്ഗണ് അഭിനയിച്ചത് മമ്മൂട്ടിയായി; പടം സൂപ്പര്‍ഹിറ്റ് !
ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ ഒരു മലയാള സിനിമയുടെ റീമേക്കിലൂടെ ആയിരുന്നു. ‘ഫൂല് ഓര് കാണ്ഡേ’ എന്ന ആ സൂപ്പര്‍ഹിറ്റ് സിനിമ ഏത് മലയാളചിത്രത്തിന്റെ റീമേക്ക് ആണെന്നറിയുമോ?
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘പരമ്പര’ എന്ന സിനിമയുടെ റീമേക്കായിരുന്നു ഫൂല് ഓര് കാണ്ഡേ. പരമ്പര ഒരു വലിയ വിജയചിത്രമൊന്നുമായിരുന്നില്ല. എന്നാല്‍ ഫൂല് ഓര് കാണ്ഡേ വന്‍ ഹിറ്റായി. മാത്രമല്ല, മികച്ച നവാഗത നായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആ ചിത്രത്തിലൂടെ അജയ് ദേവ്ഗണ് നേടി.
പരമ്പരയില്‍ അധോലോകനായകനായ അച്ഛനും അച്ഛന്റെ പ്രവൃത്തികളില്‍ വിയോജിപ്പുള്ള മകനുമായി മമ്മൂട്ടി തന്നെയായിരുന്നു അഭിനയിച്ചത്. എന്നാല്‍ ഫൂല് ഓര് കാണ്ഡേയില് അച്ഛനായി അഭിനയിച്ചത് അമരീഷ് പുരി ആയിരുന്നു.
യഥാര്‍ത്ഥത്തില്‍ സിബി മലയില്‍ തന്റെ പതിവ് ട്രാക്കില്‍ നിന്ന് മാറി ചെയ്ത സിനിമയാണ് പരമ്പര. അത് താന്‍ ചെയ്യേണ്ട സിനിമ ആയിരുന്നില്ലെന്നും സിബിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ഈ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ഹിറ്റായി. വരസുഡു എന്ന ആ സിനിമയില്‍ നാഗാര്‍ജ്ജുനയായിരുന്നു നായകന്.