അനുബന്ധ വാര്‍ത്തകള്‍
- 3.5 അല്ല 4.4 മില്യണ്‍, ഒരുവര്‍ഷത്തിനിടെ മോഹന്‍ലാലിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ഒരാളെ കൂടി ഫോളോ ചെയ്ത് നടന്
- പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച അഞ്ച് മമ്മൂട്ടി സിനിമകള്‍; തിയറ്ററുകളില്‍ വമ്പന്‍ പരാജയം
- മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിനു ലേഡീസ് ഫാന്‍സ് ഷോ; മെഗാസ്റ്റാറിന് വന്‍ വരവേല്‍പ്പൊരുക്കാന്‍ ആരാധകര്‍
- മേപ്പടിയാനെ ഡീഗ്രേഡ് ചെയ്തത് എന്തിന്റെ പേരിലാണെന്ന് അറിയില്ല,നല്ലൊരു സിനിമ: അശ്വതി
- ദുല്‍ഖറിന് വണ്ടി വാങ്ങി കൊടുക്കാന്‍ മമ്മൂട്ടിക്ക് പേടിയായിരുന്നു !
ദുല്‍ഖര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ! അച്ഛന്റെയും മകന്റെയും പടം ഒരുമിച്ച്, സിനിമ ഏതെന്ന് അറിയാമോ ?
അച്ഛന്റെ ചിത്രത്തിനായി മകന്‍ ദുല്‍ഖര്‍ സല്‍മാനും കാത്തിരിക്കുകയാണ്. ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്‍വം' കാണാനായി താനും കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മഴ നനഞ്ഞ് നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അത് പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നതിനെ കുറിച്ച് പറഞ്ഞത്.
ചിത്രത്തിന്റെ ടീസറും പിന്നാലെ പുറത്തുവന്ന പാട്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വവും കോറിയോ?ഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ തമിഴ് ചിത്രമായ ഹേ സിനാമികയും മാര്‍ച്ച് 3ന് പ്രദര്‍ശനത്തിനെത്തുന്നു. ദുല്‍ഖര്‍ ആണ് നായകന്‍.