അനുബന്ധ വാര്‍ത്തകള്‍
- സിബിഐ-5: മമ്മൂട്ടിക്ക് വലിയ താല്പര്യമില്ലായിരുന്നു, ഒടുവില്‍ യെസ് പറഞ്ഞു
- സിബിഐ-5 വരുന്നു; വൈറലായി മൂവര്‍ സംഘത്തിന്റെ സ്റ്റൈലന്‍ ചിത്രം
- സേതുരാമയ്യർ വരവറിയിച്ച് ഇന്നേക്ക് 34 വർഷം, കാരണഭൂതരായ മമ്മൂട്ടിക്കും എസ്എൻ സ്വാമിക്കും നന്ദി പറഞ്ഞ് കെ മധു
- തൊമ്മനും മക്കളും സിനിമയിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനേയും ജയസൂര്യയേയും; താന്‍ ചെയ്യാമെന്ന് മമ്മൂട്ടി, ഷാഫി സമ്മതിച്ചു
- മമ്മൂട്ടിയുടെ സൗന്ദര്യത്തിനു കാരണം പ്രസവിക്കാത്തത്; സീമയുടെ പരാമര്‍ശം ഇങ്ങനെ
ദുല്‍ഖറിന് വണ്ടി വാങ്ങി കൊടുക്കാന്‍ മമ്മൂട്ടിക്ക് പേടിയായിരുന്നു !
മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രനാണ് ദുല്‍ഖര്‍ സല്മാന്. വാപ്പിച്ചിയും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയാണ് തന്റെ റോള്‍മോഡലെന്ന് ദുല്‍ഖര്‍ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയില്‍ കാര്‍ക്കശ്യക്കാരനായ മമ്മൂട്ടി വീട്ടില്‍ അങ്ങനെയല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എല്ലാവരോടും വളരെ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്. മക്കളുടെ കാര്യത്തില്‍ വളരെ കരുതലും സ്നേഹവും ഉള്ള മനോഭാവം.
തനിക്ക് ചെറുപ്പം മുതലേ ബൈക്കുകളോടും കാറുകളോടും വല്ലാത്ത ക്രേസ് ഉണ്ടായിരുന്നെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. എന്നാല്‍, വണ്ടികള്‍ വാങ്ങി തരാന്‍ വാപ്പിച്ചിക്ക് പേടിയായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. വാഹനമോടിക്കുമ്പോള്‍ അപകടം പറ്റുമോ എന്ന പേടിയായിരുന്നു മമ്മൂട്ടിക്ക്. കാര്‍ വാങ്ങി തന്നാലും ബൈക്ക് വാങ്ങി തരില്ല എന്ന് വാപ്പിച്ചി പണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.