കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (09:04 IST)
മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും സജീവമാണ്. ദുല്‍ഖര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കാണ് ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ളത്. ടോവിനോയും പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ പിന്തുടരുന്ന താരങ്ങളാണ്. 2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ആകെ 22 പേരെയാണ് നടന്‍ ഫോളോ ചെയ്തത്.
ഇന്ന് മോഹന്‍ലാലിന്റെ ഫോളോവേഴ്‌സ് 4.4 മില്യണ്‍ ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടെ ഒരാളെ കൂടി നടന്‍ പിന്തുടരാന്‍ തുടങ്ങി.
4.4 മില്യണ്‍ ഫോളോവേഴ്സുള്ള മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നത് ആകെ 23 പേരെയാണ്. അതില്‍ പൃഥ്വിരാജ്, സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ആ ലിസ്റ്റില്‍ ഉള്ളത്.
മമ്മൂട്ടിക്ക് 3 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. അദ്ദേഹം രണ്ട് ആളുകളെയാണ് ഫോളോ ചെയ്യുന്നത്. അതിലൊന്ന് ദുല്‍ഖര്‍ ആണ്.