മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിനു ലേഡീസ് ഫാന്‍സ് ഷോ; മെഗാസ്റ്റാറിന് വന്‍ വരവേല്‍പ്പൊരുക്കാന്‍ ആരാധകര്‍

രേണുക വേണു| Last Modified ശനി, 19 ഫെബ്രുവരി 2022 (20:30 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുക. മമ്മൂട്ടി ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ പരിപാടികളാണ് ആരാധകര്‍ ഒരുക്കുന്നത്. പെരുമ്പാവൂര്‍ ഇവിഎം സിനിമാസില്‍ ഭീഷ്മപര്‍വ്വം റിലീസ് ദിവസം ലേഡീസ് ഫാന്‍സ് ഷോയും ഒരുക്കുന്നുണ്ട്. ഇതിനായുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഡീസ് ഫാന്‍സ് ഷോയാണ് നടത്തുന്നത്. ബാന്റ് വാദ്യം അടക്കമുള്ള വന്‍ ആഘോഷ പരിപാടികളാണ് തിയറ്ററുകളില്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.

മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായാണ് ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാസ് ആന്റ് സ്റ്റൈലിഷ് ക്യാരക്ടറായാണ് മമ്മൂട്ടി ഭീഷ്മപര്‍വ്വത്തില്‍ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :