1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal

രുക്മിണിയമ്മയുടെ വലിയ ആഗ്രഹം നിറവേറ്റി മോഹന്‍ലാല്‍, വീഡിയോ

മോഹന്‍ലാല്‍
തങ്ങളുടെ പ്രിയ താരങ്ങളെ ഒരു തവണയെങ്കിലും നേരില്‍ കാണുക എന്നത് ഏതൊരു ആരാധകരുടെയും സ്വപ്നമാണ്. വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരാഗ്രഹം സഫലമായ സന്തോഷത്തിലാണ് രുക്മിണിയമ്മ. മുത്തശ്ശിയുടെ ആഗ്രഹം മോഹന്‍ലാല്‍ ഒന്ന് കാണണം എന്നതായിരുന്നു.
മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. പലരിലൂടെ സഞ്ചരിച്ച് ഒടുവില്‍ വീഡിയോ മോഹന്‍ലാല്‍ കണ്ടു എന്ന് തോന്നുന്നു. ആഗ്രഹം പോലെ തന്നെ മോഹന്‍ലാല്‍ അവരോട് വീഡിയോ കോളില്‍ സംസാരിച്ചു.കൊവിഡ് കാലമായതിനാല്‍ നേരിട്ട് കാണാനുള്ള ബുദ്ധിമുട്ടിനെകുറിച്ച് പറഞ്ഞ ശേഷം അമ്മയ്ക്ക് ഒരു ഉമ്മയും ലാല്‍ നല്‍കി.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് അമ്മയുടെ വലിയ ആഗ്രഹം സഫലമാക്കിയതിന് പിന്നില്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റിലീസ് പ്രഖ്യാപിച്ച് തപ്സിയുടെ 'രശ്മി റോക്കറ്റ്', സീ5ലൂടെ ഒക്ടോബറില്‍