ചുവപ്പില്‍ മനോഹരിയായി അനുശ്രീ, പുതിയ പരീക്ഷണങ്ങളുമായി താരം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (09:16 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നടി ഷെയര്‍ ചെയ്യാറുള്ള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചുവപ്പില്‍ മനോഹരിയായ എത്തിയ അനുശ്രീയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

'നിങ്ങളുടെ ലുക്ക് മാറ്റുന്നത് ചിലപ്പോള്‍ നിങ്ങളുടെ ദൈനംദിന ശൈലിക്ക് ആവേശവും പുതുമയും നല്‍കും',-എന്നെഴുതി കൊണ്ടാണ് അനുശ്രീ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടത്.
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്നു നടി അനുശ്രീ.കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :