കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (10:42 IST)
മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തുന്ന മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് 2023ലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇത്തവണ മോഹന്‍ലാലിന്റെ കൂടെ അശോകനും മനോജ് കെ.ജയനും ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
താര സംഘടനയിലെ 120ല്‍ കൂടുതല്‍ അംഗങ്ങള്‍ ഷോയില്‍ പങ്കെടുക്കും. ഓണത്തിന് ശനി, ഞായര്‍ ദിവസങ്ങളിലാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഇടവേള ബാബു ആണ് ഷോ ഡയറക്ടര്‍.