15 ദിവസങ്ങള്‍ കൊണ്ട് 'മലയാളി ഫ്രം ഇന്ത്യ'എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

Malayalee from India Review
Malayalee from India Review
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (15:26 IST)
നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'പ്രദര്‍ശനം തുടരുകയാണ്.മെയ് 15 ബുധനാഴ്ച ഇന്ത്യയില്‍ നിന്ന് 7 ലക്ഷം രൂപ നേടി എന്നാണ് വിവരം.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നു. ഇപ്പോഴും മന്ദഗതിയില്‍ തന്നെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇപ്പോഴും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമ ലാഭകരമായി എന്നും റിപ്പോര്‍ട്ട് ഉണ്ട്. സക്‌സസ് ട്രെയിലര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. മൂന്ന് ദിവസം മുമ്പ് ലഭിച്ച വിവരമനുസരിച്ച് 11 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. പുതിയ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഭേദപ്പെട്ട തുകയിലേക്ക് 'മലയാളി ഫ്രം ഇന്ത്യ'എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുധീപ് ഇളമണ്‍ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിന്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :