മദ്യപാനത്തിന് അടിമയായ ഉര്‍വശി,അതില്‍ നിന്നും പുറത്തുവന്നത് ഇങ്ങനെ, നടന്റെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (09:43 IST)
സിനിമ കരിയര്‍ പോലെ അത്ര സക്‌സസ് ആയിരുന്നില്ല ഉര്‍വശിയുടെ ആദ്യ വിവാഹബന്ധം. നടന്‍ മനോജ് കെ.ജയനുമായുളള ബന്ധം അവസാനിപ്പിച്ച ശേഷം നടി രണ്ടാമതും വിവാഹം കഴിച്ചിരുന്നു. നടി ഇടയ്ക്ക് മദ്യലഹരിയുടെ പിടിയിലാക്കുകയും ചെയ്തു. മദ്യപിച്ച് ബോധമില്ലാതെ വന്ന ഉര്‍വശിയുടെ വീഡിയോ വൈറലായി മാറിയതോടെ അത് കരിയറിനെയും ജീവിതത്തിനെയും മോശമായി ബാധിച്ചു. ഇതിനുശേഷം ഉര്‍വശിക്ക് എന്ത് സംഭവിച്ചു എന്ന് കാര്യത്തെക്കുറിച്ച് നടന്‍ ചെയ്യാറു ബാലു പറഞ്ഞിരുന്നു.

മകള്‍ക്ക് എട്ടു വയസ്സാകുമ്പോഴാണ് ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞത്. നടി വിവാഹമോചന കേസിന് കോടതിയില്‍ വന്നതുപോലും മദ്യപിച്ച് ആയിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. താന്‍ മദ്യത്തിന് അടിമയാകാന്‍ കാരണം തന്റെ ആദ്യ ഭര്‍ത്താവ് തന്നെയാണെന്നാണ് ഉര്‍വശി പറഞ്ഞിരുന്നു.മാത്രമല്ല ഈ ആസക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ പാടുപെടുകയാണെന്നും നടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


ആ സമയത്ത് തനിക്ക് ചുറ്റും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. സ്വന്തം സിനിമകള്‍ ആയിരുന്നു മദ്യത്തിന്റെ ലഹരിയെക്കാള്‍ ഉര്‍വശിക്ക് ലഹരിയായി മാറിയത്. സ്വന്തം സിനിമകള്‍ കണ്ട ശേഷമാണ് ഉര്‍വശി മദ്യപാനത്തില്‍ നിന്നും പുറത്തു വന്നതെന്ന് ചെയ്യാറു ബാലു പറഞ്ഞു.

'ഉര്‍വശി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ താന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. നിങ്ങളല്ലാതെ മറ്റാര്‍ക്കും അത്തരം പ്രകടനം കാണിക്കാന്‍ കഴിയില്ല. വീണ്ടും അഭിനയിക്കണം, മദ്യപാനത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കണം എന്ന് മനസ്സില്‍ കരുതി പ്രോത്സാഹനവും മരുന്നുകളും നല്‍കിക്കൊണ്ടാണ് ഉര്‍വശി മദ്യപാനത്തില്‍ നിന്ന് തിരിച്ചെത്തിയത്',-ചെയ്യാറു ബാലു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :