രാഖി സാവന്തിന് യൂട്രസില്‍ മുഴ; കാന്‍സറാണെന്ന് സംശയിക്കുന്നതായി മുന്‍ ഭര്‍ത്താവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മെയ് 2024 (15:07 IST)
ബോളിവുഡ് നടിയും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ രാഖി സാവന്തിന് യൂട്രസില്‍ മുഴയാണെന്നും കാന്‍സറാണെന്ന് സംശയിക്കുന്നതായും മുന്‍ ഭര്‍ത്താവ് റിതേഷ് സിങ്. മെയ് 14ന് രാഖിയെ മുംബെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. രാഖിക്ക് ഹൃദ്രോഗമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അവരുടെ ഗര്‍ഭപാത്രത്തില്‍ മുഴ കണ്ടെത്തിയെന്നും ഇത് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നതായും റിതേഷ് പറഞ്ഞു.

ന്യൂസ് 18നോടാണ് റിതേഷ് ഇക്കാര്യം പറഞ്ഞത്. നെഞ്ചുവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനു പിന്നാലെയാണ് രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ സര്‍ജറിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പ് മുഴ കാന്‍സറാണോ അല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും റിതേഷ് പറഞ്ഞു. ഇതുസംബന്ധിച്ച് രാഖി നേരത്തേ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് ആളുകള്‍ തമാശയായിട്ടാണ് എടുത്തത്. എന്നാല്‍ ഇത് തമാശയല്ല. ആളുകള്‍ രാഖിയെ ഒരു ഡ്രാമാ ക്യൂണായിട്ടാണ് കാണുന്നതെന്നും റിതേഷ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :