ഇത് ആവേശത്തിലെ നടിയല്ലേ ! പുതിയ സന്തോഷം പങ്കുവെച്ച് നടി പൂജ മോഹന്‍രാജ്

pooja mohanraj
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (13:01 IST)
pooja mohanraj
നടി പൂജ മോഹന്‍രാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആളെ മനസ്സിലായെന്ന് വരില്ല, പക്ഷേ ആവേശത്തിലെ ഏറെ ചിരിപ്പിച്ചൊരു രംഗമുണ്ട്. ഫഹദിനൊപ്പം ഡാംഷാറസ് കളിക്കുന്ന നടിയെ ഓര്‍മ്മയുണ്ടോ ? അത് പൂജയാണ്.

ഇരട്ട എന്ന സിനിമയിലെ പോലീസുകാരിയും കാതല്‍ എന്ന സിനിമയിലെ തങ്കന്റെ പെങ്ങളായും ഒക്കെ ഇതിനുമുമ്പും നടി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് അവസരങ്ങള്‍ ലഭിച്ച സന്തോഷം പങ്കുവെച്ച് നടി പൂജ മോഹന്‍രാജ്.
രോമാഞ്ചം ഇറങ്ങുന്നതിന് മുമ്പ് തന്നെ ആവേശത്തിലെ ഈ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ജിത്തു മാധവന്‍ പൂജ മോഹന്‍രാജിനോട് പറഞ്ഞിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ കുറവുള്ള സിനിമയായിട്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പൂജ-ഫഹദ് കോമ്പോയ്ക്കായി.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :