പ്രേമത്തിലെ നായികമാരില്‍ ഒരാള്‍, ഈ കുട്ടി താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (17:22 IST)

പ്രേമം എന്ന സിനിമയിലെ സെലിന്‍ ആയെത്തി ആരാധകരുടെ ഇഷ്ടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. നല്ലൊരു ഗായിക കൂടിയായ താരത്തിന്റെ കുട്ടിക്കാലം ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാല്യകാല ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ഒരു ചിത്രവും ചേര്‍ത്തുവച്ചിട്ടുണ്ട്. രണ്ടിലും കൂളിംഗ് ഗ്ലാസ് ആണ് ഹൈലൈറ്റ്.

മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്. ദിലീപിനൊപ്പം 'കിംഗ് ലിയര്‍', പൃഥ്വിരാജിന്റെ 'ബ്രദേഴ്‌സ് ഡേ' എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മഡോണ അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :