കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:52 IST)
തീയറ്ററില്‍ എത്തി വര്‍ഷം ആറ് പിന്നിട്ടും പ്രേമം സിനിമ പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. മലര്‍ ടീച്ചറായി ആദ്യം മനസ്സില്‍ ഉണ്ടായിരുന്നത് നടി അസിന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
തിരക്കഥയുടെ ആദ്യഘട്ടത്തില്‍ മലര്‍ ഫോര്‍ട്ടുകൊച്ചികാരി ആയിരുന്നു. അസിനെയാണ് മലര്‍ കഥാപാത്രമായി ആദ്യം മനസ്സില്‍ ഉണ്ടായിരുന്നത്. പക്ഷേ നടിയെ കോണ്‍ടാക്ട് ചെയ്യുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. നിവിന്‍ പോളിയും അസിനെ കോണ്‍ടാക്ട് ചെയ്യുവാന്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് മലയാളം സംസാരിക്കുന്ന മലര്‍ തമിഴ് ടീച്ചര്‍ ആയി മാറിയത്. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ ആണ് സംവിധായകന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.