കെ ആര്‍ അനൂപ്|
Last Modified വെള്ളി, 4 മാര്‍ച്ച് 2022 (08:50 IST)
12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയാകാന്‍ മംമ്ത മോഹന്‍ദാസ്.സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ചിത്രീകരണം ജനുവരി 23 ന് മാളയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തിലെ മഹേഷിന്റെ മാരുതി ആയ കാറിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തുവന്നു.
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.