ആസിഫ് എത്തി, വലിയ താരനിരയുമായി കൂമന്‍, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഫെബ്രുവരി 2022 (11:52 IST)

കഴിഞ്ഞ ദിവസമാണ് ആസിഫ് അലി- ജിത്തുജോസഫ് ടീമിന്റെ പുതിയ ചിത്രം കൂമന്‍ ചിത്രീകരണം ആരംഭിച്ചത്.നടന്റെ ഒപ്പമുള്ള ആദ്യ ദിനമാണ് ഇന്നെന്ന് ജിത്തു ജോസഫ് പറഞ്ഞു. പാലക്കാട് ആണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.A post shared by (@jeethu4ever)

വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ
നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :