വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യമാര്‍ക്കൊപ്പം സിനിമ നടന്‍മാര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (10:46 IST)

വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യമാര്‍ക്കൊപ്പം സിനിമ നടന്‍മാര്‍.
ആസിഫ് അലി ഭാര്യ സമാ മസ്രിനൊപ്പം വിദേശത്ത് പോയപ്പോള്‍ എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് വാലന്റൈന്‍സ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.ഗീതു മോഹന്‍ദാസും ഫര്‍ഹാന്‍ ഫാസിലും ആസിഫിനോടുള്ള തങ്ങളുടെ സ്‌നേഹം പങ്കുവെച്ചു.
മകനും ഭാര്യയ്‌ക്കൊപ്പമാണ് സെന്തില്‍ കൃഷ്ണയെ വാലന്റൈന്‍സ് ദിനത്തില്‍ കാണാനായത്. 2019 ഓഗസ്റ്റ് 24-നായിരുന്നു കോഴിക്കോട് സ്വദേശിയായ അഖിലയെ സെന്തില്‍ വിവാഹം കഴിച്ചത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ഇരുവരുടെയും വിവാഹം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :