1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mahesh Narayans next movie

'ടേക്ക് ഓഫി'ന് ശേഷം ദുൽഖർ ചിത്രവുമായി മഹേഷ് നാരായണും ടീമും വീണ്ടും എത്തുന്നു

'ടേക്ക് ഓഫി'ന് ശേഷം ദുൽഖർ ചിത്രവുമായി മഹേഷ് നാരായണും ടീമും വീണ്ടും എത്തുന്നു

ദുൽഖർ സൽമാൻ
'ടേക്ക് ഓഫ്' എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായെത്തും. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
 
ദേശീയ പുരസ്‌ക്കാരം നേടിയ 'ടേക്ക് ഓഫി'ന്റെ അണിയറപ്രവർത്തകർ ഈ ചിത്രത്തിലും ഒരുമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫഹദ്, കുഞ്ചോക്കോ ബോബൻ, പാർവതി തിരുവോത്ത് തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് നിരവധി അവാർഡുകൾ തേടിയെത്തിയിരുന്നു.
 
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നാൽപ്പതോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മഹേഷ് നാരായൺ. മഹേഷ് നാരായൺ ഭാഗമായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് വിശ്വരൂപം 2. നിഖിൽ ഖോദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ദി സോയ ഫാക്‌ടറിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവര്‍‘: മനസ് തുറന്ന് സന്തോഷ് ശിവൻ