മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം, പക്ഷേ ലിസ്റ്റിൽ ഒന്നാം സ്ഥാനം മറ്റൊരാൾക്ക്: ബോളിവുഡ് നടി ഫ്‌ളോറ സൈനി

അപർണ| Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:02 IST)
ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കർവാൻ. കർവാൻ കണ്ട് നിരവധിയാളുകൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് സുന്ദരി ഫ്‌ളോറ സൈനിയും തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഐഎഎന്‍എസുമായുള്ള അഭിമുഖത്തിനിടയിലാണ് നടി തുറന്ന് പറഞ്ഞത്.
കര്‍വാന്‍ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറുമൊത്ത് അഭിനയിക്കണം എന്നുള്ളത്. അദ്ദേഹം വളരെ സുന്ദരനാണ്. എനിക്ക് വളരെ ഇഷ്ട്‌പ്പെട്ടുവെന്ന് സൈനി പറയുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം എന്നുണ്ട്. പക്ഷേ എന്റെ ലിസ്റ്റില്‍ എപ്പോഴും ഒന്നാം സ്ഥാനം ദുല്‍ഖറിനാണ്. മലയാളത്തില്‍ അഭിനയിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. മലയാളത്തില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനമൊന്നുമില്ലെന്ന് നടി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :