1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lucifer vs Beeshma Parvam Weekend Box Office Collection

ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷനും ഭീഷ്മ പര്‍വ്വത്തിന്റെ വീക്കെന്‍ഡ് കളക്ഷനും തമ്മിലുള്ള വ്യത്യാസം എത്ര? ബോക്‌സ്ഓഫീസില്‍ മെഗാസ്റ്റാറിസം !

Lucifer
ബോക്സ്ഓഫീസില്‍ തരംഗമാകുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷനോടെ ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍ കയറിയ വാര്‍ത്തയാണ് മോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
 
ലൂസിഫര്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ വീക്കെന്‍ഡ് കളക്ഷന്‍ ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയതെന്നാണ് വിവരം. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഭീഷ്മ പര്‍വ്വം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
 
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷന്‍ 52.29 കോടി ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ലൂസിഫര്‍ വീക്കെന്‍ഡ് കളക്ഷനായി നാല് ദിവസം കൊണ്ട് 21.79 കോടിയാണ് അന്ന് സ്വന്തമാക്കിയത്. എന്നാല്‍, ഭീഷ്മ പര്‍വ്വം 22 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിട്ടുണ്ട്.
 
 
 
അടുത്ത ലേഖനം
അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍:ടി.എന്‍. സീമ