അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ ചിത്രത്തിന് മുമ്പ് അഞ്ജലി മേനോന് ഡേറ്റ് നല്കാന് മമ്മൂട്ടി? ഒരു റൊമാന്റിക് ത്രില്ലര്‍ വരും?
- പൃഥ്വിയുടെ സംവിധാനം, മോഹൻലാൻ നായകൻ, വില്ലനായി വിവേക് ഒബ്റോയ്, ഇത് പൊളിക്കും!
- ‘ഞാൻ ആരെ പേടിക്കണം?’- ഈ ചിത്രം ഓർമയുണ്ടോയെന്ന് സുപ്രിയ
- 2 ദിവസം കൊണ്ട് മൂന്ന് കോടി, കൂടെക്കൂടുന്ന ‘കൂടെ‘!
- നീരാളി ബോക്സോഫീസില്‍ തലകുത്തിവീണതിന്റെ 10 കാരണങ്ങള്‍ !
മാസ് ലുക്കിൽ മോഹൻലാൽ; ലൂസിഫറിന്റെ ഫസ്‌റ്റ്‌ലുക്ക്
മാസ് ലുക്കിൽ മോഹൻലാൽ; ലൂസിഫറിന്റെ ഫസ്‌റ്റ്‌ലുക്ക്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. മാസ് ലുക്കിലാണ് മോഹൻലാൽ. ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായെത്തുന്നത് മഞ്ജുവാര്യരാണെന്നും മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തില്‍ വില്ലനായെത്തുന്നത് വിവേക് ഒബ്റോയിയാണ്. ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ, സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.