നീരാളി ബോക്‍സോഫീസില്‍ തലകുത്തിവീണതിന്‍റെ 10 കാരണങ്ങള്‍ !

മോഹന്‍ലാല്‍ ആരാധകര്‍ പോലും നീരാളിയെ കൈവിട്ടു!

മോഹന്‍ലാല്‍, നീരാളി, മമ്മൂട്ടി, സുരാജ്, നദിയ, Mohanlal, Neerali, Mammootty, Suraj, Nadiya
BIJU| Last Modified തിങ്കള്‍, 16 ജൂലൈ 2018 (15:37 IST)
സമീപകാലത്ത് ഒരു മോഹന്‍ലാല്‍ സിനിമയ്ക്കും സംഭവിച്ചിട്ടില്ലാത്ത തിരിച്ചടിയാണ് നീരാളി എന്ന ചിത്രത്തിന് ബോക്സോഫീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ പോലും ചിത്രത്തെ കൈയൊഴിഞ്ഞു കഴിഞ്ഞു. ഇത്രയും നിലവാരമില്ലാത്ത സിനിമകളില്‍ മോഹന്‍ലാല്‍ എന്തിന് അഭിനയിക്കുന്നു എന്നാണ് മഹാനടനെ സ്നേഹിക്കുന്നവര്‍ വേദനയോടെ ചോദിക്കുന്നത്.

തിയേറ്ററില്‍ നീരാളി തലകുത്തി വീണതിന്‍റെ കാരണങ്ങള്‍ ഏറെ പ്രത്യക്ഷമാണ്. ഒന്ന് ആ സിനിമയുടെ മോശം തിരക്കഥ തന്നെ. ത്രില്ലര്‍ ജോണറില്‍ പെട്ട ഒരു സിനിമയ്ക്ക് ആ പിരിമുറുക്കം സമ്മാനിക്കാന്‍ കഴിയുന്ന തിരക്കഥ അതിന്‍റെ മിനിമം ആവശ്യമാണ്. എന്നാല്‍ ഒട്ടും ഗ്രിപ്പില്ലാത്ത തിരക്കഥയും, ശുഷ്കമായ ക്ലൈമാക്സും ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു.

കേട്ടാല്‍ ആരെയും ആകര്‍ഷിക്കുന്ന ഒരു കഥാതന്തുവാണ് നീരാളിയുടേത്. അതുതന്നെയായിരിക്കാം മോഹന്‍ലാലിനെ ആകര്‍ഷിച്ചതും അദ്ദേഹം ഈ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതും. എന്നാല്‍ എത്രമികച്ച ത്രെഡും നല്ല തിരക്കഥയുടെയും സംവിധാനത്തിന്‍റെയും പിന്‍‌ബലമില്ലെങ്കില്‍ മോശം റിസള്‍ട്ടുണ്ടാകും എന്നതിന് ഉദാഹരണമാണ് ഈ സിനിമ. വളരെ മോശം സംവിധാനമാണ് ഈ സിനിമയ്ക്ക് സംഭവിച്ച തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന്.

വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഒട്ടും നിലവാരമില്ലാത്ത ഗ്രാഫിക്സ് രംഗങ്ങള്‍ പടച്ചുവച്ചതാണ് നീരാളിയെ കുഴപ്പത്തില്‍ ചാടിച്ച മറ്റൊരു കാരണം. സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞതായിരുന്നു. ഗ്രാഫിക്സ് രംഗങ്ങള്‍ കൊച്ചുകുട്ടികളെക്കൊണ്ടു പോലും ‘അയ്യേ..’ എന്ന് പറയിക്കാന്‍ പോന്നവയായിരുന്നു. നായികയായി വന്ന മൊയ്തുവിന്‍റെ പ്രകടനം ചിത്രത്തിന്‍റെ തകര്‍ച്ചയ്ക്ക് സുപ്രധാനമായ കാരണമായി.

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ ജോഡിയെ പുനരവതരിപ്പിക്കുമ്പോള്‍ അവശ്യം വേണ്ടിയിരുന്ന ജാഗ്രത പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല. പല കഥാ സന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായില്ല. പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിക്കൊണ്ട് കഥ അവസാനിപ്പിച്ചപ്പോള്‍ നിരാശയോടെയാണ് അവര്‍ തിയേറ്റര്‍ വിട്ടത്. എട്ടുമാസത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ സിനിമ എന്ന പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയവര്‍ക്ക് പകുതിവെന്ത ഒരു വിഭവമാണ് നീരാളിയുടെ അണിയറപ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. എന്തായാലും മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം തിയേറ്റര്‍ പെര്‍ഫോമന്‍സ് നടത്തുന്ന സിനിമയായി ഇത് മാറിയിരിക്കുന്നതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...