അനുബന്ധ വാര്‍ത്തകള്‍
- 'വൂള്‍ഫ്' സീ ഫൈവിലും കാണാം, പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
- ത്രില്ലടിപ്പിക്കാന്‍ കൃഷ്ണ ശങ്കറും ദുര്‍ഗയും, 'കുടുക്ക് 2025' റിലീസിനൊരുങ്ങുന്നു !
- 'നിനവേ വാ' ഹൃദയ സ്പര്‍ശിയായ ഗാനവുമായി രജീഷ വിജയന്‍, 'ഖോ ഖോ' പ്രദര്‍ശനം തുടരുന്നു
- 'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്ജുന് അശോകന്
- മുഖത്ത് മുറിപ്പാടുകളുമായി റോഷന് മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും
രജീഷ വിജയന്റെ 'ലവ്' തമിഴിലേക്ക്, വിജയ് സേതുപതി പ്രധാനവേഷത്തില്‍
രജീഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായെത്തിയ 'ലവ്' തമിഴിലേക്ക്. ലോക്‌ഡോണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് റീമേക്കില്‍ വിജയ് സേതുപതി ഷൈന്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തും എന്നാണ് വിവരം.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവിന്റെ തമിഴ് പതിപ്പ് ഒരുക്കുവാന്‍ കോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി തന്നെ രംഗത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലന്‍സാണ് ലവ് പ്രമേയമാക്കിയിരുന്നത്. ഒരു ഫ്‌ലാറ്റില്‍ ജീവിക്കുന്ന അനൂപ്,ദീപ്തി ദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിത്. തമിഴ് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവരം ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.