അനുബന്ധ വാര്‍ത്തകള്‍
- ത്രില്ലടിപ്പിക്കാന്‍ കൃഷ്ണ ശങ്കറും ദുര്‍ഗയും, 'കുടുക്ക് 2025' റിലീസിനൊരുങ്ങുന്നു !
- 'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്‍ജുന്‍ അശോകന്‍
- മുഖത്ത് മുറിപ്പാടുകളുമായി റോഷന് മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും
- റിലീസ് പ്രഖ്യാപിച്ച് 'വൂള്‍ഫ്', വേട്ടയാടാന്‍ ഒരുക്കി അര്‍ജുനും സംയുക്തയും ഷൈനും !
- 'സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് വൂള്‍ഫ് ടീം!
'വൂള്‍ഫ്' സീ ഫൈവിലും കാണാം, പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയ സിനിമ നിലവില്‍ 'സീ ഫൈവ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയെയും കാണാം. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'സിനിമ കണ്ടതിനും നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'- വൂള്‍ഫ് ടീം കുറിച്ചു.സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്.