അനുബന്ധ വാര്‍ത്തകള്‍
- 'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും
- ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ നാളെ ചെന്നൈയിലേക്ക്,'പൊന്നിയിന്‍ സെല്വന്' ടീസര്‍ ലോഞ്ച്
- ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് റായ് ലക്ഷ്മി
- ഷെയ്നിന്റെ അമ്മയായി അഭിനയിച്ച നടി, പുതിയ ചിത്രങ്ങളുമായി ശ്രീരേഖ
- 'എനിക്കൊരു അസുഖമുണ്ട്, മരുന്ന് കഴിച്ചിട്ടില്ല'; പൊലീസിനോട് ശ്രീജിത്ത് രവി
'കുറി' റിലീസ് മാറ്റി, കാരണം ഇതാണ് !
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ റിലീസ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍.
'ചില സാങ്കേതിക കാരണങ്ങളാല്‍ കുറിയുടെ റിലീസ് തീയതി തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നു. പുതുക്കിയ തീയതി എത്രയും വേഗം അറിയിക്കുന്നതാണ്. അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.