ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ നാളെ ചെന്നൈയിലേക്ക്,'പൊന്നിയിന്‍ സെല്‍വന്‍' ടീസര്‍ ലോഞ്ച്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (13:11 IST)
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങ് നാളെ ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചോള രാജവംശത്തിന്റെ തലസ്ഥാനമായ തഞ്ചാവൂരില്‍ നടത്താനാണ് നിറമാതാക്കള്‍ ആദ്യം പദ്ധതിട്ടത്.
എന്നാല്‍ ചില കാരണങ്ങളാല്‍ അവര്‍ പ്ലാന്‍ മാറ്റി, നാളെ ചെന്നൈയില്‍ ഗംഭീര പരിപാടികളോടെ ടീസര്‍ പുറത്തുവിടാന്‍ ആണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കും, ചിയാന്‍ വിക്രം, കാര്‍ത്തി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം പുറത്തുവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :