'എനിക്കൊരു അസുഖമുണ്ട്, മരുന്ന് കഴിച്ചിട്ടില്ല'; പൊലീസിനോട് ശ്രീജിത്ത് രവി

രേണുക വേണു| Last Modified വ്യാഴം, 7 ജൂലൈ 2022 (09:51 IST)

പൊലീസിനു മുന്നില്‍ സ്വയം പ്രതിരോധിച്ച് പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി. പതിനാലും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. തനിക്കൊരു അസുഖമുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അറസ്റ്റിലായ ശേഷം ശ്രീജിത്ത് പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ശ്രീജിത്ത് നല്‍കിയ വിശദീകരണം. അതേസമയം, ശ്രീജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ജൂലൈ നാല് തിങ്കളാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് നടപടി. തൃശൂര്‍ എസ്.എന്‍. പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി. 14, 9 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് നേരെയാണ് നഗ്‌നതാപ്രദര്‍ശനം. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :