അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങളോട് പൊറുക്കുക,നൊമ്പരത്തോടെ റോക്കറ്റ്രീ കണ്ടു,കണ്ണ് നനയിച്ചു, സംവിധായകന് സിദ്ദിഖിന്റെ കുറിപ്പ്
- 'എന്റെ കണ്മണി'; അമൃതയെ നെഞ്ചോട് ചേര്‍ത്ത് ഗോപി സുന്ദര്‍
- ദിലീപിന്റെ പുതിയ സിനിമ !'വോയ്സ് ഓഫ് സത്യനാഥന്' അപ്ഡേറ്റ്
- നായകനെ പ്രവചിച്ചാല്‍ 45,000 രൂപയുടെ സാംസങ് ഫോണ്‍ സമ്മാനം ! ഓഫറുമായി ഒമര്‍ ലുലു
- ജയിലിൽ നിന്നും ഇറങ്ങി പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നുമില്ല: ഷൈൻ ടോം ചാക്കോ
'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും
വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ ട്രെയിലര്‍ ഇന്ന് എത്തും.വൈകിട്ട് 5 മണിക്ക്; പ്രിയ താരങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ താളുകളിലൂടെ നിങ്ങളിലേക്കെത്തുമെന്ന് വിഷ്ണു ഉണ്ണികൃഷ്ണന് അറിയിച്ചു.
കെ.ആര്.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന് അഹമ്മദ്. ബി.കെ.ഹരിനാരായണന് വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.