അനുബന്ധ വാര്‍ത്തകള്‍
- അഞ്ചാം പാതിര നിര്‍മ്മാതാവ് ആഷിക് ഉസ്മാന്റെ അടുത്ത ചിത്രത്തില്‍ നായകന് ജയസൂര്യ, പുതിയ വിവരങ്ങള്‍ !
- 'ക്ലാസ്മേറ്റ്സ്' ടീം, ലോക്ക് ഡൗണ്‍ ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പൃഥ്വിരാജ്
- വീണ്ടും വിസ്മയിപ്പിക്കാന് ജയസൂര്യ, പുതിയ പരീക്ഷണവുമായി സംവിധായകന് നാദിര്‍ഷയും, 'ഈശോ' വരുന്നു
- 'പഴയ ലോകം','ലുക്കാ ചുപ്പി' ഓര്‍മ്മകളില്‍ മുരളി ഗോപി
- മുംബൈ പോലീസിന്റെ റീമേക്ക് വരുന്നു, പുതിയ പ്രഖ്യാപനവുമായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്
'എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാള്‍'; ഈശോയെയും ക്യാന്‍വാസിലേക്ക്, കോട്ടയം നസീറിനോടുള്ള സ്‌നേഹം പങ്കുവെച്ച് ജയസൂര്യ
മിമിക്രി മാത്രമല്ല ചിത്രം വരയിലൂടെയും ആരാധകരെ വിസ്മയിപ്പിക്കുകയാണ് കോട്ടയം നസീര്‍. ഈശോയിലെ ജയസൂര്യ കഥാപാത്രത്തെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുകയാണ് നടന്‍. തന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളാണ് നസീര്‍ ഇക്ക എന്ന് പറഞ്ഞുകൊണ്ട് ഈശോയിലെ തന്റെ കഥാപാത്രത്തിന്റെ പെയിന്റിംഗ് ജയസൂര്യ പങ്കുവച്ചു.
'എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാളാണ് നസീര്‍ക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്പ്പോഴും സ്‌നേഹവും ബഹുമാനവും മാത്രം'- ജയസൂര്യ കുറിച്ചു. മാത്രമല്ല കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കാണുവാന്‍ അദ്ദേഹത്തിന്റെ പേജ് സന്ദര്‍ശിക്കുവാനും നടന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.