അനുബന്ധ വാര്‍ത്തകള്‍
- 'മുതല്‍ നീ മുടിവും നീ' നടന്‍ കിഷന്‍ ദാസിന്റെ പ്രണയ ചിത്രം വരുന്നു, ചിത്രീകരണം പുരോഗമിക്കുന്നു
- സ്‌റ്റൈലിഷ് ലുക്കില്‍ ദേവ് മോഹന്‍, നടന്റെ പുതിയ ചിത്രങ്ങള്‍ കാണാം
- 50 കോടി നേടി കിയാര അദ്വാനിയുടെ 'സത്യപ്രേം കി കഥ', കളക്ഷന്‍ റിപ്പോര്‍ട്ട്
- എന്തൊരു മാറ്റം ! 'തങ്കലാന്' ചിത്രീകരണം കഴിഞ്ഞു, വിക്രം ഇനി പുതിയ സിനിമ തിരക്കുകളിലേക്ക്?
- സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനാകാന്‍ മമ്മൂട്ടിക്കൊപ്പം മത്സരിച്ച് കുഞ്ചാക്കോ ബോബന്, മികച്ച സിനിമകളുടെ പട്ടികയില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍
പ്രണയ ട്രാക്കില്‍ നിന്ന് മാറി,ഇനി ഹൊറര്‍ ചിത്രവുമായി കിഷന്‍ ദാസ്
'മുതല്‍ നീ മുടിവും നീ' എന്ന ചിത്രത്തിലൂടെയാണ് കിഷന്‍ ദാസ് അരങ്ങേറ്റം കുറിച്ചത്. പ്രണയ ട്രാക്കില്‍ നിന്ന് മാറി നടന്‍. ഇനി വരാനിരിക്കുന്നത് ഹൊറര്‍ ചിത്രമാണ്. നവാഗതനായ വികാസ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷന്‍ ദാസ്, മോണിക്ക, സൗന്ദര്യ നന്ദകുമാര്‍, നവീന്‍ ജോര്‍ജ്ജ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു റോഡ് ട്രിപ്പ് പോകുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. രാത്രിയില്‍ ഒരു അപകടം ഉണ്ടാക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. 15 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം മുഴുവനായി പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു.
ഛായാഗ്രാഹകന്‍ പി കെ ശിവറാം, എഡിറ്റര്‍ ആര്‍ മനു കതിരേശന്‍ എന്നിവരും ചിത്രീകരണ സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിജിത്ത് രാമസ്വാമിയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മൈക്രോ സ്‌കെയില്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം