'രാധേ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുത്'; അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 മെയ് 2021 (14:58 IST)

സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. സല്‍മാന്‍ ഖാന്റെ 'രാധേ; യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' പ്രേക്ഷകരിലേക്ക് എത്തി. തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍
പദ്ധതിയിട്ടിരുന്ന സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തപ്പോള്‍ ഒരു അഭ്യര്‍ത്ഥനയെ സല്‍മാന്‍ ഖാന്‍ ഉണ്ടായിരുന്നുള്ളൂ.

വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് എന്ന് മാത്രം അദ്ദേഹം റിലീസിന് മുന്നോടിയായി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.നിരവധി ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് സിനിമ, അതിനാല്‍ സിനിമ കാണാന്‍ അനധികൃതമായ വഴികള്‍ സ്വീകരിക്കരുതെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :