റിലീസ് മാറ്റി ഉണ്ണിമുകുന്ദന്‍- രവി തേജ തെലുങ്ക് ചിത്രം'കില്ലാടി',ഒ.ടി.ടി റിലീസിന് ഇല്ലെന്ന് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 മെയ് 2021 (10:58 IST)

നായകനായെത്തുന്ന കില്ലാടി മെയ് 28ന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റി. അതിനിടെ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂവെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

അര്‍ജുന്‍ സര്‍ജ, ഉണ്ണി മുകുന്ദന്‍, നികിതിന്‍ ധീര്‍, അനസുയ,മീനാക്ഷി ചൗധരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ രണ്ടാം വാരത്തിലായാരുന്നു പുറത്തിറങ്ങിയത്. ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിംപിള്‍ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :