കെ ആര്‍ അനൂപ്|
Last Modified വെള്ളി, 11 ജൂണ്‍ 2021 (17:07 IST)
വിജയുടെ മാസ്റ്റര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ടൈറ്റില്‍ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് അവതരിപ്പിച്ച പ്രൊഫസര്‍ കഥാപാത്രം ചെയ്യാന്‍ സല്‍മാന്‍ സമ്മതം മൂളി. നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സ്‌ക്രിപ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തു. ഷൂട്ടിംഗ് തീയതി, സംവിധായകന്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ച് നടനുമായി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തമാസം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
ജനുവരി 13 ന് റിലീസ് ചെയ്ത മാസ്റ്റര്‍ തിയേറ്ററുകളില്‍നിന്ന് 200 കോടിക്കു മുകളില്‍ കളക്ഷന്‍ മാസ്റ്റര്‍ നേടി എന്നാണ് അനൗദ്യോഗിക വിവരം.മാസ്റ്ററുടെ സ്ട്രീമിംഗ് അവകാശത്തിനായി ആമസോണ്‍ പ്രൈം 36 കോടി രൂപ നല്‍കിയിരുന്നു .